കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി

By Team Member, Malabar News
Malabarnews_coviddeath
Representational image

തിരുവനന്തപുരം : കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ച് ആയി. രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളും മറ്റുള്ളവര്‍ കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി സ്വദേശികളുമാണ്.

എടത്വ സ്വദേശി പച്ച പാലപ്പറമ്പില്‍ ഔസേഫ് വര്‍ഗ്ഗീസ്(72), ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോന്‍(64) എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന ഔസേഫ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സമടക്കമുള്ള രോഗങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ജയ്‌മോന്‍ ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ജയ്‌മോന് കോവിഡ് ബാധിച്ചത്.

കണ്ണൂരില്‍ മരിച്ച തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയായ യശോദ(84)ക്ക് ന്യുമോണിയ ബാധിച്ചിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യശോദയെ ഈ മാസം 25 നാണ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുണാകരന്‍(67) ആണ് കോവിഡ് മൂലം മരിച്ച പത്തനംതിട്ട സ്വദേശി. കരള്‍ രോഗത്തിനും ഇയാള്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാമാക്ഷി സ്വദേശി ദാമോദരന്‍(80) ആണ് ഇടുക്കിയില്‍ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE