ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി-72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം.
പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മീഷൻസ് ഓഫീസറും നാല് ജവാൻമാരും ആയിരുന്നു ടാങ്കറിലുണ്ടായിരുന്നത്. പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ലേയിൽ നിന്ന് 148 കിലോമീറ്റർ അകലെ ന്യോമ- ചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്.
Most Read| കരുവന്നൂർ കേസ്; തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെയും പ്രതിചേർക്കും