അഞ്ച് വയസുകാരൻ പട്ടാളത്തിൽ; കുഞ്ഞ് നംഗ്യാലിന്റെ ഉശിരൻ സല്യൂട്ടിന് ഐടിബിപിയുടെ ആദരം

By News Desk, Malabar News
Navang Nangyan
Navang Nangyan
Ajwa Travels

ന്യൂഡെൽഹി: ഇന്തോ-ടിബറ്റൻ പോലീസിന് ഉശിരൻ സല്യൂട്ട് ചെയ്‌ത് ഇന്റർനെറ്റും ഒപ്പം ജനഹൃദയങ്ങളും കീഴടക്കിയ കുഞ്ഞ് ദേശസ്നേഹിക്ക് ഐടിബിയുവിന്റെ ആദരം. വഴിയരികിൽ കാത്ത് നിന്ന് ഇന്തോ-ടിബറ്റൻ പോലീസിന് സല്യൂട്ട് നൽകിയ ലഡാക്കിലെ ചുഷുൾ എന്ന അതിർത്തി ഗ്രാമത്തിലെ നവാങ് നംഗ്യാൽ എന്ന അഞ്ച് വയസുകാരനാണ് താരം.

നഴ്‌സറി ക്‌ളാസ് വിദ്യാർഥിയായ നംഗ്യാൽ ജവാൻമാരെ സല്യൂട്ട് ചെയ്യുന്ന വീഡിയോ കഴിഞ്ഞ മാസമാണ് വൈറലായത്. സൈനിക വാഹനം കടന്നുപോകുമ്പോൾ വഴിയരികിൽ കാത്ത് നിന്ന നംഗ്യാൽ വാഹനത്തിലുള്ള ജവാൻമാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ജവാൻമാർ തന്നെയാണ് നംഗ്യാലിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഈ വീഡിയോ ജവാൻമാർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ജനങ്ങൾ അത് ഏറ്റെടുക്കുകയുമായിരുന്നു.

ഇതോടെയാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് നംഗ്യാലിന് ആദരവുമായി എത്തിയത്. ഒരു കുഞ്ഞ് യൂണിഫോമാണ് നംഗ്യാലിന് ഐടിബിപി സമ്മാനമായി നൽകിയത്. മാർച്ച് ചെയ്‌ത്‌ വന്ന് സല്യൂട്ട് ചെയ്യണ്ടതെങ്ങനെയെന്ന് ക്യാമ്പിൽ പരിശീലനം നൽകുകയും ചെയ്‌തു. പരിശീലനത്തിന് ശേഷം യൂണീഫോമണിഞ്ഞ് പഴയതിലും ഗംഭീരമായി സല്യൂട്ട് ചെയ്‌ത നംഗ്യാലിന്റെ വീഡിയോ ‘വീണ്ടും പ്രചോദിപ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഐടിബിപി വീണ്ടും ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

Also Read: കോവിഡ്; മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE