ഭക്ഷണ സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ഡാർക്ക് സ്റ്റോറുകൾ; ജിയോ മാർട്ടിനെതിരെ പുതിയ തന്ത്രങ്ങളുമായി ഫ്ലിപ്കാർട്ട്

By Desk Reporter, Malabar News
flipkart_2020 Aug 05
Ajwa Travels

പലചരക്ക്, പാൽ, മത്സ്യം തുടങ്ങിയ ഭക്ഷണ സാധനങ്ങളും സേവനങ്ങളും വീടുകളിൽ എത്തിച്ച് നൽകുവാൻ കഴിയുന്ന ഡാർക്ക് സ്റ്റോറുകൾ പല നഗരങ്ങളിലും തുടങ്ങുകയാണ് ഫ്ലിപ്കാർട്ട്. ഡാർക്ക് സ്റ്റോർ എന്നാൽ വിതരണ കേന്ദ്രം എന്നാണ് അർത്ഥം. അടുത്തുള്ള ലൊക്കേഷനുകളിൽ സാധനങ്ങൾ എത്തിക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഭക്ഷണ ശാലകൾക്കുള്ളത്. ഫ്ലിപ്കാർട്ട് ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന കച്ചവടത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് പുതിയ പരീക്ഷണം. പലചരക്കിന് മാത്രമായാണ് ചെറിയ സ്റ്റോറുകൾ പണിയുന്നത്. പല മെട്രോ നഗരങ്ങളിലും 3,000- 4,000 അടി വിസ്തീർണമുള്ള ഡസൻ കണക്കിനു ഡാർക്ക് സ്റ്റോറുകളാണ് ഫ്ലിപ്കാർട്ട് ഇപ്പോൾ അണിനിരത്തുന്നത്.

ഭക്ഷണ -പലചരക്ക് വിൽപ്പന ഡൽഹിയുടെ നാഷണൽ ക്യാപിറ്റൽ റീജിയൺ, മുംബൈ , പൂനെ, ചെന്നൈ , ഹൈദരബാദ്‌ ,കൊൽക്കത്ത തുടങ്ങിയ നഗരങ്ങളടക്കം പലയിടത്തും ഊർജ്ജിതമാക്കാനാണ് കമ്പിനിയുടെ നീക്കം. ജിയോ മാർട്ടിനെതിരെയുള്ള തന്ത്രങ്ങളുടെ ഭാഗമായാണിതെന്നാണ് പറയപ്പെടുന്നത്. വളരെ വർഷങ്ങളായി റിലയൻസ് കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരു മേഖലയാണ് ഇ കൊമേഴ്സ്. ഇപ്പോൾ അവരതിന് തുടക്കം തുടക്കം കുറിച്ചു കഴിഞ്ഞു. നിലവിൽ ഓൺലൈൻ വിൽപ്പനയിൽ ഇന്ത്യയിൽ മുന്നിലുള്ള വാൾമാർട്ടിൻറെ ഉടമസ്ഥതയിലുള്ള ആമസോണിനും ഫ്ലിപ്കാർട്ടിനും അതൊരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫ്ലിപ്കാർട്ടിൻറെ പുതിയ പരീക്ഷണം.
ഇന്ത്യയിൽ റിലയൻസ് കൈകടത്തിയ മേഖലയിൽ എല്ലാം മറ്റ് കമ്പനികൾ പരാജയപെട്ട ചരിത്രമാണ് ഉള്ളത്. അതിന് ഉദാഹരണമാണ് എയർടെല്ലിൻറയും വോഡാഫോണിൻറെയും ഐഡിയയുടെയുമൊക്കെ ഇപ്പോഴത്തെ സ്ഥിതി. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന വിൽപ്പനക്കാർക്കും ഉപയോക്താക്കൾക്കും ഗുണകരമാവുന്ന പുതിയ പരീക്ഷണങ്ങളാണ് ഫ്ലിപ്കാർട്ട് മുന്നോട്ട് വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE