ഫ്ളിപ്‌കാർട്ടിന്റെ കീഴിലുള്ള ക്ളിയർട്രിപ്പിൽ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

By Staff Reporter, Malabar News
adani-flipkart-deal
Ajwa Travels

ന്യൂഡെൽഹി: വാൾമാർട്ടിന്റെ ഉടമസ്‌ഥതയിലുള്ള ഫ്‌ളിപ്‌കാർട്ടിന്റെ ഓൺലൈൻ ട്രാവൽ അഗ്രഗേറ്ററായ ക്ളിയർട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തുകയാണെന്ന് അദാനി ഗ്രൂപ്പ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിന്റെ ഭാഗമായി, അദാനി ഗ്രൂപ്പ് ക്ളിയർട്രിപ്പിൽ ഗണ്യമായ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കുകയും, അതുവഴി ഫ്ളിപ്‌കാർട്ടുമായുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യും.

സാധാരണ ക്ളോസിംഗ് നിബന്ധനകൾക്ക് വിധേയമായി 2021 നവംബറിൽ തന്നെ കരാർ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിക്ഷേപത്തിലൂടെ, ഇന്ത്യയിലെ ട്രാവൽ വ്യവസായം പുനരുജീവിപ്പിക്കാൻ ഉപഭോക്‌താക്കൾക്ക് മികച്ച യാത്രാ അനുഭവങ്ങൾ നൽകുന്ന പുതിയ സംരംഭം നിലവിൽ വരുമെന്നാണ് കരുതപ്പെടുന്നത്. അദാനി ഗ്രൂപ്പിനും ഫ്ളിപ്‌കാർട്ട് ഗ്രൂപ്പിനും ഇതിന്റെ പ്രയോജനം ലഭിക്കും; അദാനി ഗ്രൂപ്പ് ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

Read Also: ബാഴ്‌സയിൽ നിന്നും കോമാൻ പുറത്ത്; ഔദ്യോഗിക പ്രഖ്യാപനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE