രാജ്യാന്തര നിലവാരത്തിൽ വഴിക്കടവിൽ ആദ്യ ഫുട്‍ബോൾ ടർഫ്

By Team Member, Malabar News
football turf
Ajwa Travels

മലപ്പുറം : ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ ആദ്യമായി ഫുട്ബോൾ ടർഫ് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ഷെറോണ റോയ് ആണ് കളിക്കളം ഫുട്ബോൾ പ്രേമികൾക്കായി തുറന്നുകൊടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ തന്നെ കാൽപ്പന്തുകളിയെ ഏറെ സ്‍നേഹിക്കുന്നവരുടെ നാടാണ് മലപ്പുറം. അതിനാൽ തന്നെ വഴിക്കടവ് പഞ്ചായത്തിൽ ആരംഭിച്ച ആദ്യ ഫുട്‌ബോൾ ടർഫ് ഇവിടത്തുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ആധുനിക സാങ്കേതിക വിദ്യയിൽ ഫിഫയുടെ അംഗീകാരമുള്ള ബെല്ലിൻ ടർഫ് കൊണ്ടാണ് ഫുട്ബോൾ കോർട്ട് ഒരുക്കിയിരിക്കുന്നത്. വഴിക്കടവു സ്വദേശികളായ സോജു ചേനത്തറ, രമേഷ് കമ്മത്ത്, കിരൺ വിശ്വനാഥൻ എന്നിവർ ചേർന്നാണ് തങ്ങളുടെ നാട്ടിൽ ഒരു ഫുടബോൾ ടർഫ് യാഥാർഥ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.

സ്‌കൂൾ വിദ്യാർഥികൾക്ക് ഇവിടെ ഫുട്‍ബോൾ പരിശീലനം നടത്തുന്നതിന് വേണ്ട നടപടികൾ നടന്നു വരികയാണ്. അവ ഉടൻ തന്നെ പൂർത്തിയാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ബുക്കിംഗിനായി 8129953300 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Read also : സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്‌സാപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE