ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു; 4 മരണം

By Trainee Reporter, Malabar News
Representational image

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നു. തീയിൽപെട്ട് 4 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് സംസ്‌ഥാനത്തെ വിവിധ മേഖലകളിലായി 32 ഏക്കർ വനഭൂമിയിലേക്ക് തീ പടർന്നുപിടിച്ചത്. നിരവധി വന്യമൃഗങ്ങളും വെന്തുമരിച്ചതായാണ് വിവരം.

തീ അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സംസ്‌ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. 37 ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങൾ സംസ്‌ഥാനത്ത് ഇതിനോടകം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 12000 ഗാർഡുകളും ഫയർ വാച്ചർമാരും സംഭവസ്‌ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ ഉന്നതതല യോഗം വിളിച്ചുചേർത്തതായി മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് അറിയിച്ചു.

ഹെലികോപ്‌ടറിന്റെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉത്തരാഖണ്ഡിലേക്ക് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്‌തു. ഉത്തരാഖണ്ഡ് സർക്കാരിന് ഹെലികോപ്‌ടറുകൾ കൈമാറുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

Read also: മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികളുൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE