അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തമിഴ്‌നാട് മുൻ ഗവർണറുമായ കെ റോസയ്യ അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ റോസയ്യ ആന്ധ്രയിൽ പിസിസി പ്രസിഡണ്ട് ആയിരുന്നു. എംപിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2009 സെപ്‌റ്റംബർ മൂന്നുമുതൽ 2010 നവംബർ 24 വരെ മുഖ്യമന്ത്രിയായിരുന്നു.
1979 മുതൽ വിവിധ കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു. രാജ്യത്ത് ഒരു സംസ്‌ഥാനത്ത് തുടർച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ട വ്യക്‌തി കൂടിയാണ് റോസയ്യ. മൊത്തം 16 തവണയാണ് റോസയ്യ ബജറ്റ് അവതരിപ്പിച്ചത്. വൈഎസ് രാജശേഖര റെഡ്‌ഡിയുടെ മരണശേഷമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്.
Also Read: മോൻസന്റെ മ്യൂസിയത്തിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; നിർണായക വിവരങ്ങൾ പുറത്ത്































