മുൻ കേരള കോൺഗ്രസ് എംപി സ്‌കറിയ തോമസ് അന്തരിച്ചു

By News Desk, Malabar News

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിൽസയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുകയായിരുന്നു അദ്ദേഹം.

1970ലും 1980ലും കോട്ടയത്ത് എംപിയായിരുന്നു. 1984ലെ മൽസരത്തിൽ സിപിഎമ്മിലെ കെ സുരേഷ് കുറിപ്പിനോട് പരാജപ്പെട്ടു. രണ്ടുതവണ ലോക്‌സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്‌കറിയ തോമസ് അവിഭക്‌ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഇടതുമുന്നണിയുടെ ഘടക കക്ഷിയായിരുന്നു കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം. കെഎം മാണി, പിജെ ജോസഫ്, പിസി തോമസ് എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015ലെ പിളർപ്പിന് ശേഷം പിസി തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടി രൂപീകരിച്ചു.

ട്രാവൻകൂർ ഷുഗേഴ്‌സ്‌ ചെയർമാൻ, കേരള സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ ആൻഡ് എന്റർപ്രൈസസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ക്‌നാനായ സഭാ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിൽ കെടി സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കൾ: നിർമല, അനിത, സക്കറിയ, ലത.

Also Read: ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE