മുന്നോക്ക സംവരണം; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

By Staff Reporter, Malabar News
MALABARNEWS-VELLAPPALI
Vellappally Natesan
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തില്‍ സര്‍ക്കാരിനെ ശക്‌തമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക ജനവിഭാഗം നൂറ്റാണ്ടുകള്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യയുടെ ശില്‍പ്പികള്‍ ആവിഷ്‌കരിച്ചതാണ് ജാതി സംവരണം.

തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവര്‍ക്ക് ലഭിക്കണമെന്ന നീതി ശാസ്‌ത്രം ജനകോടികള്‍ക്ക് പകര്‍ന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാര്‍ഥ്യം. വെള്ളാപ്പള്ളി തന്റെ ഫേസ്ബുക് പോസ്‌റ്റിലൂടെ പറഞ്ഞു.

കേരളത്തിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്‌ഥയായ ശ്രീധന്യയുടെ ജീവിതവും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. വയനാട്ടി​ലെ ആദി​വാസി​ കുടി​യി​ലെ ഇല്ലായ്‌മയി​ൽ നിന്ന് സ്വന്തം കഴിവുകൊണ്ട് പൊതുവി​ഭാഗത്തി​ലാണ് ശ്രീധന്യ എന്ന പെൺ​കുട്ടി​ അത് നേടി​യെടുത്തതെന്ന കാര്യം സാമ്പത്തി​ക സംവരണവാദി​കൾ സൗകര്യപൂർവം മറക്കുകയുമരുത്.


സ്വാതന്ത്ര്യം നേടിയിട്ട് മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞെങ്കിലും സംവരണം അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തില്‍ ബിജെപി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍, സ്വകാര്യ ഉദ്യോഗങ്ങളില്‍ സിംഹഭാഗം കൈവശവുമുള്ളതും ഉയര്‍ന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവര്‍ണരിലെ പാവപ്പെട്ടവര്‍ക്ക് മറ്റ് സാമ്പത്തിക പദ്ധതികളിലൂടെ പിന്തുണ നല്‍കുകയാണ് നീതി.

അതി​ന് പകരം വളഞ്ഞ വഴി​യി​ലൂടെ സാമ്പത്തി​ക സംവരണമെന്ന നുകം കൂടി പിന്നാക്കക്കാരുടെ മുതുകി​ൽ വച്ചുകെട്ടുന്നത് അപരി​ഹാര്യമായ തെറ്റായി​ പരി​ണമി​ക്കും. കാലം അതു തെളി​യി​ക്കുമെന്ന് ഉറപ്പാണ്. തിരുത്തലുകൾക്ക് ഇനി​യും അവസരമുണ്ട്. അത് പാഴാക്കി​ല്ലെന്ന് പ്രത്യാശി​ക്കാം. വെള്ളാപ്പള്ളി പറഞ്ഞു.

Read Also: സംസ്‌ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇനി വനിതാ മേയര്‍മാര്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE