സംസ്‌ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇനി വനിതാ മേയര്‍മാര്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി

By News Desk, Malabar News
LDF-UDF Fight To Cut off Voter's Names
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. തൃശൂരും കണ്ണൂരും കൊച്ചിയിലും മേയര്‍ പദവി ജനറലാണ്.

ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലാ പഞ്ചായത്തുകളില്‍ വനിതകളാണ് അധ്യക്ഷ പദവിയിലെത്തുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദം പട്ടികജാതി സംവരണമാണ്. സംസ്‌ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 44 എണ്ണം വനിതാ സംവരണമാകും. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും (അതില്‍ മൂന്നെണ്ണം സ്‌ത്രീകള്‍ക്ക്), ഒരെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്‌ത്‌ ഉത്തരവിറക്കി.

941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണം സ്‌ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി സ്‌ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും 8 എണ്ണം പട്ടികവര്‍ഗ സ്‌ത്രീകള്‍ക്കും 8 എണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി സംവരണം ചെയ്‌തി‌രിക്കുന്നു.

Also Read: വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം നിയമം മൂലം തടയാന്‍ ഒരുങ്ങി കര്‍ണാടകയും

152 ബ്ളോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷ പദവി സംവരണം ചെയ്‌തിരിക്കുന്നതിങ്ങനെ- 67എണ്ണം സ്‌ത്രീകള്‍ക്കും 8 എണ്ണം പട്ടികജാതി സ്‌ത്രീകള്‍ക്കും 7 എണ്ണം പട്ടികജാതി വിഭാഗത്തിനും 2 എണ്ണം പട്ടികവര്‍ഗ സ്‌ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE