വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം നിയമം മൂലം തടയാന്‍ ഒരുങ്ങി കര്‍ണാടകയും

By Staff Reporter, Malabar News
MALABARNEWS-CT-RAV
CT Ravi
Ajwa Travels

ബെംഗളൂരു: ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെ വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ കര്‍ണാടകയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ ഒരുങ്ങുന്ന നാലാമത്തെ സംസ്‌ഥാനമാണ് കര്‍ണാടക. ഇവ നാലും ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളാണ്.

ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി സിടി രവി ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ട്വീറ്റ് ചെയ്‌തിരുന്നു. അലഹബാദ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം നടത്തുമെന്ന് രവി ട്വിറ്ററിലൂടെ പറഞ്ഞു.

ഇതിന് പുറമേ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സമാനമായി ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം മന്ത്രിസഭയുടെ പരിഗണയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പലയിടത്തും ‘ലവ് ജിഹാദ്’ നിലവിലുണ്ടെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നും തീവ്ര വലതുപക്ഷ-ഹിന്ദുത്വ വാദികള്‍ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മതം തിരഞ്ഞെടുക്കുക എന്നത് പൗരന്‍മാരുടെ വ്യക്‌തിപരമായ അവകാശമാണെന്നും അതിനാല്‍ തന്നെ ‘ലവ് ജിഹാദ്’ പോലെയുള്ളവക്ക് പ്രസക്‌തി ഇല്ലെന്ന് വിദഗ്‌ധർ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

Read Also: അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE