എറണാകുളം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ജൂൺ ഒന്നാം തീയതി കൊച്ചി മെട്രോയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര സൗജന്യമാക്കിയതായി അധികൃതർ. ജൂൺ ഒന്നാം തീയതി രാവിലെ 7 മണി മുതല്‍ 9 മണി വരെയും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാൻ അവസരമുള്ളത്.
സൗജന്യയാത്രക്കായി വിദ്യാര്‍ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണമെന്നും, ഒന്നാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രയ്‌ക്ക് അര്‍ഹതയുണ്ടാവുകയെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ജാമ്യം റദ്ദാക്കി; പിസി ജോർജ് പാലാരിവട്ടം സ്‌റ്റേഷനിൽ ഹാജരായി