ആരാധനാ മന്ദിരങ്ങളിലേക്ക് സൗജന്യയാത്ര; ഗോവൻ ഗോദയിൽ എഎപിയുടെ 18ആം അടവ്

By Central Desk, Malabar News
Arvind Kejriwal on Goa Election
Ajwa Travels

പനാജി: മോദി-അമിത്‌ഷാ തന്ത്രങ്ങളെ മറ്റൊരുതരത്തിൽ സമർഥമായി ഉപയോഗിക്കുന്ന എഎപിയെ കുരുക്കാനുള്ള വഴികൾക്ക് എൻഡിഎ നേതാക്കൾ തലപുകക്കുന്ന സമയത്തിതാ പുതുതന്ത്രവുമായി വീണ്ടും എഎപി. മതവിശ്വാസികളായ വോട്ടർമാരെ കയ്യിലെടുക്കാൻ ഗോവയിലെ തിരഞ്ഞെടുപ്പ് ഗോദയിൽ ചിലവ് കുറഞ്ഞ ഏറ്റവും പുതിയ തന്ത്രവുമായാണ് ആം ആദ്​മി പാർട്ടി ഇന്ന് കളംനിറയുന്നത്.

തിരെഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ജയിക്കുകയാണെങ്കിൽ അയോധ്യയിലേക്കും അജ്‌മീറിലേക്കും വേളാങ്കണ്ണിയിലേക്കും ഷിർദിയിലേക്കുമുള്ള തീർഥാടനയാത്ര സൗജ്യനമാക്കുന്ന പദ്ധതിയാണ് എഎപിയുടെ പുതിയ വാഗ്‌ദാനം. എന്നാൽ വാർത്തക്ക് പിന്നാലെ, ഇതിലെ മതസമീപനം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചില സാമൂഹിക സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

2015ൽ സമാനമായ മറ്റൊരു പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. ഇസ്‌ലാമിലെ രണ്ടാം ഖലീഫയായ ഉമറുല്‍ ഖത്താബിന്റെ ഭരണ മാതൃക പിന്തുടരാന്‍ ശ്രമിക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. ഇന്ത്യാ ഇസ്‍ലാമിക് സെന്റര്‍ സംഘടിപ്പിച്ച പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പിന്റെ സമാപന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.

ഗോവയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ കെജ്‌രിവാള്‍ അയോധ്യ സന്ദർശിച്ചിരുന്നു. ശേഷം, ഹൈന്ദവ മതവിശ്വാസികളെ സർക്കാർ ചെലവിൽ പ്രീണിപ്പിക്കുന്ന ഒരു പദ്ധതി അന്നേ ദിവസം കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ഡെൽഹിയിലെ മുതിർന്ന പൗരൻമാർക്ക് സൗജന്യ അയോധ്യ തീർഥാടന പദ്ധതിയായിരുന്നു അത്.

എസി ട്രെയിൻ ടിക്കറ്റ്​, താമസം, ഭക്ഷണം, പ്രാദേശിക യാത്ര തുടങ്ങിയ എല്ലാ ചെലവും സർക്കാർ പദ്ധതിയിൽ സർക്കാർ വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ പുരി, ഹരിദ്വാർ, മഥുര, വൃന്ദാവൻ, വൈഷ്‌ണോ ദേവി, രാമേശ്വരം, ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലേക്ക്​ മുതിർന്ന പൗരൻമാർക്കായി സൗജന്യ തീർഥയാത്ര പദ്ധതികൾ ഡൽഹി സർക്കാറിന്​ കീഴിലുണ്ട്.

Most Read: മോൻസൺ പ്രതിയായ പോക്‌സോ കേസ്; കളമശേരി മെഡിക്കൽ കോളേജിനെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE