സുരക്ഷാ കവചത്തിനൊപ്പം ശുദ്ധ വായുവും; തല മുഴുവൻ മൂടുന്ന ‘മാസ്‌കുമായി’ അലൻ

By Desk Reporter, Malabar News

ബ്രസൽസ്: കോവിഡിന്റെ വരവോടെ മുഖത്ത് സ്‌ഥാനം പിടിച്ച മാസ്‌ക് ഒരു വർഷം പിന്നിട്ടിട്ടും ഉപേക്ഷിക്കാനുള്ള സാഹചര്യത്തിലേക്ക് ലോകം എത്തിയിട്ടില്ല. ഇനി എത്രനാൾ ഇതേ അവസ്‌ഥ തുടരുമെന്ന ചോദ്യത്തിനും ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ബെൽജിയത്തിലെ അലൻ വെർചൂരൻ എന്ന കലാകാരൻ അവതരിപ്പിച്ച വേറിട്ട ആശയം ശ്രദ്ധേയമാകുന്നത്.

തന്റെ തല ഒന്നാകെ ഈ ലോകത്തിൽ നിന്നു തന്നെ ഐസൊലേറ്റ് ചെയ്‌താണ്‌ അദ്ദേഹത്തിന്റെ സഞ്ചാരം. ഒരു പ്ളെക്‌സി ഗ്ളാസ് മിനി ഗ്രീൻഹൗസ് തോളിലേറ്റി അതിനുള്ളിൽ തന്റെ തല മൂടിയാണ് അലൻ നഗരത്തിലൂടെ സഞ്ചരിക്കുന്നത്.

വെറുമൊരു ഗ്ളാസ് ഹൗസല്ല അത്, മറിച്ച് ശുദ്ധവായു നൽകുന്ന സുഗന്ധ വാഹിനികളായ ലാവെൻഡർ അടക്കമുള്ള സസ്യങ്ങൾ നട്ടുപിടിപ്പിച്ച ഒരു കൊച്ചു മരുപ്പച്ച കൂടിയാണ്. അദ്ദേഹം മുൻപ് ജോലി ചെയ്‌തിരുന്ന ടുണീഷ്യയിലെ മരുപ്പച്ചകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 15 വർഷം മുൻപാണ് അലൻ ഈ ആശയം അവതരിപ്പിച്ചത്.

മലിനമായ ലോകത്തു നിന്ന് തന്നെ സ്വയം പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഈ സഞ്ചരിക്കുന്ന മരുപ്പച്ച തയ്യാറാക്കിയതെന്ന് അലൻ പറയുന്നു. ഈ ആശയം പിന്നീട് കോവിഡ് കാലത്ത് മാസ്‌കിന് പകരം സ്വീകരിക്കാവുന്ന വ്യത്യസ്‌തമായ പ്രതിരോധ കവചമായി തീർന്നു. അസ്‌മ രോഗിയായ തനിക്ക് മാസ്‌കിനേക്കാൾ സൗകര്യപ്രദം ഈ മരുപ്പച്ചയാണെന്നും അലൻ കൂട്ടിച്ചേർത്തു.

Also Read:  അന്താരാഷ്‌ട്ര കയറ്റുമതി രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE