ഇരുവഞ്ഞി പുഴയിൽ ഇനി തെളിനീരൊഴുകും; മെഗാ ശുചീകരണ യജ്‌ഞം 11ന്‌

By Trainee Reporter, Malabar News
Iruvanji River campaign
Iruvanji River

കോഴിക്കോട്: ഇരവഞ്ഞിപ്പുഴയിൽ തെളിനീരൊഴുക്കാനായി മെഗാ ശുചീകരണ യജ്‌ഞം സംഘടിപ്പിക്കുന്നു. എന്റെ സ്വന്തം ഇരവഞ്ഞി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഈ മാസം 11 നാണ് ശുചീകരണം നടക്കുന്നത്. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രദേശത്തെ മുഴുവൻ സന്നദ്ധ സംഘങ്ങളും നാട്ടുകാരും ശുചീകരണ യജ്‌ഞത്തിൽ പങ്കാളികളാകും.

രാവിലെ ഏഴ് മുതൽ ആളുകൾ അവരവരുടെ പ്രദേശത്തെ പുഴ ശുചീകരിക്കുകയാണ് വേണ്ടത്. കാടുകളും പുഴയിലേക്ക് തൂങ്ങി നിൽക്കുന്ന മരക്കമ്പുകളും വെട്ടിമാറ്റി ഒഴുക്ക് തടസ രഹിതമാക്കും. പുഴയിൽ നിന്ന് ശേഖരിക്കുന്ന മുഴുവൻ  മാലിന്യങ്ങളും വെയിസ്‌റ്റ് മാനേജ്മെന്റ് കമ്പനിയായ ഗ്രീൻ വേമ്സ് ഏറ്റെടുക്കും. യജ്‌ഞത്തിൽ ആംബുലൻസ് സേവനവും മാലിന്യമെടുക്കാൻ തോണികളും ലഭ്യമാക്കും. ഹരിത കർമ സേനയും യജ്‌ഞത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് എല്ലാം മിഷൻ സർട്ടിഫിക്കറ്റ് നൽകും.

കോവിഡ് നിയന്ത്രണ പ്രകാരം കൂട്ടംകൂടി നിന്ന് പണിയെടുക്കുന്നത് ഒഴിവാക്കണമെന്ന് എന്റെ സ്വന്തം ഇരുവഞ്ഞിപ്പുഴ കൂട്ടായ്‌മാ ചെയർമാൻ പികെസി മുഹമ്മദ് അറിയിച്ചു.

Read Also: ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE