ഇന്ധനവില വർധനവ്; ഡെൽഹിയിൽ ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്

By Trainee Reporter, Malabar News
Fuel price hike; Auto-taxi strike in Delhi today
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഡെൽഹിയിൽ ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്. ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. എന്നാൽ, സർവോദയ ഡ്രൈവർ അസോസിയേഷൻ ഇന്ന് മുതൽ അനിശ്‌ചിത കാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓട്ടോ- ടാക്‌സി നിരക്ക് വർധിപ്പിക്കുക, പെട്രോൾ, ഡീസൽ, സിഎൻജി വില കുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ട് വെക്കുന്നത്. സിഎൻജി വിലയിൽ 35 രൂപ സബ്‌സിഡി നൽകുകയോ യാത്രാനിരക്ക് വർധിപ്പിക്കുകയോ വേണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, നിരക്ക് വർധനയടക്കം ചർച്ച ചെയ്യാൻ സമിതിയെ രൂപീകരിക്കുമെന്ന് ഡെൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, പണിമുടക്കിൽ നിന്ന് പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് യൂണിയനുകൾ.

90,000ൽ അധികം ഓട്ടോകളും 80,000ൽ അധികം രജിസ്‌ട്രേഡ് ടാക്‌സികളും ഡെൽഹിയിൽ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. നിരക്ക് പരിഷ്‌കരിക്കുക, സിഎൻജി വില കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പതിനായിരത്തോളം ആർടിവി ബസുകളും നിരത്തിൽ ഇറങ്ങില്ലെന്ന് എസ്‌ടിഎ ഓപ്പറേറ്റീവ് ഏകതാ ജനറൽ സെക്രട്ടറി ശ്യാംലാൽ ഗോല അറിയിച്ചു.

Most Read: കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE