സിഎന്‍ജിക്കും വില വർധിച്ചു; ഒരു കിലോക്ക് കൂട്ടിയത് എട്ട് രൂപ

By Desk Reporter, Malabar News
CNG prices also go up; The increase was Rs 8 per kg
Ajwa Travels

കൊച്ചി: പെട്രോളിനും, ഡീസലിനും പാചക വാതകത്തിനും തുടര്‍ച്ചയായി വില കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി (കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്) വിലയും വര്‍ധിപ്പിച്ചു. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജി വില 72 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.

കഴിഞ്ഞ രണ്ട് ആഴ്‌ചക്കിടെ രാജ്യത്ത് തുടര്‍ച്ചയായി 11 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. സംസ്‌ഥാനത്ത് 6.98 രൂപയാണ് പ്രെട്രോളിന് കൂട്ടിയത്. ഇക്കാലയളവില്‍ ഡീസലിന് 6.74 രൂപയും വര്‍ധിച്ചു. സംസ്‌ഥാനത്തെ ഡീസല്‍ വില വീണ്ടും ലിറ്ററിന് 100 രൂപ പിന്നിട്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് ഡീസല്‍ വില 100 രൂപ കടന്നത്. ജില്ലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.14 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ വർഷം ഒക്‌ടോബർ 11ന് സംസ്‌ഥാനത്ത് ഡീസൽ വില 100 കടന്നിരുന്നു. എന്നാൽ നവംബറിൽ എക്‌സൈസ്‌ ഡ്യൂട്ടി കുറച്ചപ്പോൾ വില നൂറിൽ നിന്ന് താഴുകയായിരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരാഴ്‌ചയായി ദിവസവും വില കൂടുകയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

Most Read:   ‘ലാല്‍ജോസ്’ ഹിറ്റ്ഗാനങ്ങൾക്ക് പിറകിൽ യുവ സംഗീത സംവിധായകന്‍ ബിനേഷ് മണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE