സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും; എം എം മണി

By Syndicated , Malabar News
MM Mani-kseb
Ajwa Travels

കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ഇതിന്റെ ഭാഗമായ് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കൊട്ടിയം സോളാര്‍ നിലയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയവും മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികളും പരിഗണനയിലുണ്ട്. എന്നാല്‍ പുതിയ ഊര്‍ജ്ജോത്പാദന മേഖലകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാ വാട്ട് വരെ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. പുരപ്പുറങ്ങളും തരിശുനിലങ്ങളും ജലസംഭരണികളും ഉപയോഗപ്പെടുത്തി സൗരോര്‍ജ്ജ പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐ.പി.ഡി.എസ് പ്രോജക്ടിന്റെ ഭാഗമായാണ് കൊട്ടിയം 110 കെ വി സബ്സ്റ്റേഷന്‍ പരിസരത്തെ രണ്ടേക്കര്‍ സ്ഥലത്ത് 3.26 കോടി മുതല്‍ മുടക്കി സോളാര്‍ നിലയം സ്ഥാപിച്ചത്. പ്രതിവര്‍ഷം 8.93 ലക്ഷം യൂണിറ്റ് വൈദ്യുതോത്പാദനമാണ് പ്രതീക്ഷിക്കുന്നത്. സബ്സ്റ്റേഷന്‍ പരിസരത്ത് തന്നെ സോളാര്‍ നിലയം പ്രവര്‍ത്തിക്കുന്നതിനാല്‍ സാങ്കേതികമായി പ്രസരണ നഷ്ടം വളരെ കുറവും പരിസ്ഥിതി സൗഹാര്‍ദവുമാണ്.

Read also: ബിജെപി-യുഡിഫ് നേതാക്കള്‍ക്കെതിരെ എം എം മണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE