ആലിയ നായികയായി ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’; ടീസർ പുറത്ത്

By Team Member, Malabar News
gangubai kathiyawadi
Representational image
Ajwa Travels

‘പദ്‌മാവത്’ എന്ന ചിത്രത്തിന് ശേഷം സജ്‌ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗംഗുഭായ് കത്തിയവാഡി’. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ആലിയ ഭട്ടാണ്. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്‌ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.

ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജ്‌ഞയ് ലീല ബന്‍സാലിയും പെന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ശക്‌തമായ സ്‌ത്രീ കഥാപാത്രമായാണ് ചിത്രത്തിൽ ആലിയ എത്തുന്നതെന്ന് ടീസർ വ്യക്‌തമാക്കുന്നുണ്ട്. ആലിയയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി മാറുമെന്നും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

2019ലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം മാസങ്ങളോളം നീണ്ടുപോയി. ശേഷം 2020 ഒക്‌ടോബറിലാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. ചിത്രം ഈ വർഷം ജൂലൈ 30ആം തീയതി പ്രേക്ഷകർക്ക് മുന്നിലെത്തും.

Read also : ‘തീതും നണ്ട്രും’ ചിത്രത്തിലൂടെ അപർണ വീണ്ടും തമിഴിലേക്ക്; ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE