‘തീതും നണ്ട്രും’ ചിത്രത്തിലൂടെ അപർണ വീണ്ടും തമിഴിലേക്ക്; ട്രെയ്‌ലർ പുറത്ത്

By Team Member, Malabar News
theetham nandrum
Representational image
Ajwa Travels

സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും പ്രേക്ഷകശ്രദ്ധ നേടിയ മലയാളി താരം അപർണ ബാലമുരളി വീണ്ടും തമിഴിലേക്ക്. ‘തീതും നണ്ട്രും’ എന്ന ചിത്രത്തിലാണ് അപർണ വീണ്ടും നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. റസു രജ്‌ഞിത്ത് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. അപർണക്കൊപ്പം തന്നെ മലയാളി താരം ലിജോമോളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമായാണ് തീതും നണ്ട്രും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2018ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിസന്ധികളെ തുടർന്ന് നീളുകയായിരുന്നു. ഇതിന് മുൻപ് അപർണയും, ലിജോമോളും ഒന്നിച്ചത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലായിരുന്നു. അതേസമയം തന്നെ ലിജോമോൾ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

സുധ കൊങ്കര സംവിധാനം ചെയ്‌ത് സൂര്യ നായകനായ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിൽ ഇടം നേടിയ താരമാണ് അപർണ. ഈ ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ നേടിയിരുന്നു.

Read also : നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE