നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി

By Staff Reporter, Malabar News
mahaveeryar-
Ajwa Travels

നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമായ ‘മഹാവീര്യർ‘ ചിത്രീകരണം ആരംഭിച്ചു. രാജസ്‌ഥാനിലാണ് ചിത്രീകരണം നടക്കുന്നത്. കന്നഡ നടിയായ ഷാൻവി ശ്രീവാസ്‌തവയാണ് നായികയായി എത്തുന്നത്. ലാൽ, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

എം മുകുന്ദന്റെ കഥയെ അടിസ്‌ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയത്. നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘മഹാവീര്യർ‘. ജയ്‌പൂരാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ രാജേഷ് പിള്ളയുടെ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘ട്രാഫിക്‘, ജോഷി സംവിധാനം ചെയ്‌ത മൾട്ടി സ്‌റ്റാർ ചിത്രം ‘സെവൻസ്‘ എന്നിവയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Read Also: കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE