ഋഷികേശ്: കോവിഡിനെ പ്രതിരോധിക്കാൻ ഗായത്രി മന്ത്രവും പ്രാണായാമവും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് മെഡിക്കൽ സയൻസ്. കോവിഡ് രോഗികൾക്ക് നൽകുന്ന ചികിൽസക്ക് പുറമെയുള്ള ഈ മാർഗങ്ങൾക്കുള്ള പ്രതിഫലനമാണ് ഗവേഷണ വിഷയം.
20 കോവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഗവേഷണം നടക്കുക. ബി ഗ്രൂപ്പിലുള്ള 10 കോവിഡ് രോഗികൾക്ക് ചികിൽസയും ഗായത്രി മന്ത്രോച്ചാരണവും രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതമുള്ള യോഗാ പരിശീലനവുമാണ് ഗവേഷണ മാർഗമായി സ്വീകരിച്ചിരിക്കുന്നത്. പതിനാല് ദിവസമാണ് നിരീക്ഷണ കാലയളവ്. ഈ സമയത്ത് രോഗികളെ സസൂക്ഷ്‌മം നിരീക്ഷിക്കും. ശരീരത്തിലെ അണുബാധയിൽ ഉണ്ടാകുന്ന വ്യത്യാസവും പരിശോധിക്കും.
പരീക്ഷണത്തിന് മുന്നോടിയായി അണുബാധയുടെ തോത് അളക്കുന്നതിന് രോഗികളുടെ സി ക്രിയേറ്റീവ് പ്രോട്ടീന്റെ അളവ്, എക്‌സ് സേ എന്നിവയടക്കമുള്ളവ പരിശോധിക്കും. പതിനാല് ദിവസത്തിന് ശേഷം ഈ പരിശോധനകൾ വീണ്ടും നടത്തും. കേന്ദ്ര സർക്കാരിന്റെ ശാസ്‌ത്ര സാങ്കേതിക വിഭാഗത്തിന്റെ പിന്തുണയും ഗവേഷണത്തിനുണ്ട്.
Also Read: ഡെൽഹിയിൽ ശൈശവ വിവാഹം; വനിതാ കമ്മീഷൻ ഇടപെട്ടു; 15കാരിയെ രക്ഷപെടുത്തി