ഗ്ലോബല്‍ ഇന്നവേഷന്‍ സൂചിക; ഇന്ത്യ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

By Staff Reporter, Malabar News
technology image_malabar news
Representational image
Ajwa Travels

ഡെല്‍ഹി: ഈ വര്‍ഷത്തെ ആഗോള ഇന്നവേഷന്‍ സൂചികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പട്ടികയില്‍ 48ാമതാണ് ഇന്ത്യയുടെ സ്ഥാനം. കോര്‍ണെല്‍ യൂണിവേഴ്സിറ്റി, ഇന്‍സീഡ് ബിസിനസ് സ്‌കൂള്‍ എന്നിവയുമായി ചേര്‍ന്നാണ് 131 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഓര്‍ഗനൈസേഷന്‍ പട്ടിക തയ്യാറാക്കിയത്.

താഴ്ന്ന – മധ്യ സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഐടി ഡെല്‍ഹി, മുംബൈ, ഐഐഎസ് ബെംഗളൂരു എന്നീ സര്‍വകലാശാലകളുടെ പ്രകടനവും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ചൈന, ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും മികച്ച പ്രകടനത്തോടെ ആദ്യ 50ല്‍ ഇടം പിടിച്ചു. പട്ടികയില്‍ 14ാമതാണ് ചൈന.

സ്വിറ്റ്സര്‍ലാന്റാണ് പട്ടികയില്‍ മുന്നില്‍. സ്വീഡന്‍, യുഎസ്എ, യുകെ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വികസിത രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ഐസിടി സര്‍വീസ് കയറ്റുമതി, സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍, ശാസ്ത്ര-എന്‍ജിനീയറിംഗ് ബിരുദങ്ങള്‍, ആര്‍ ആന്‍ഡ് ഡി ഇന്‍സെന്റീവ് ഗ്ലോബല്‍ കമ്പനീസ് എന്നീ മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE