അബുദാബി-കൊച്ചി; വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഗോ എയർ

By Team Member, Malabar News
Go Air Flight Services Decided To Start Service From Abu Dhabi To Kochi
Ajwa Travels

അബുദാബി: അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഗോ എയർ. ജൂൺ 28ആം തീയതിയാണ് ആദ്യ സർവീസ് ആരംഭിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് സർവീസുകൾ ആയിരിക്കും ഉണ്ടാകുക.

സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം ഉൾപ്പടെ വരാനിരിക്കുന്ന സാഹചര്യത്തിൽ തിരക്കേറിയ ദിവസങ്ങളിലെ ടിക്കറ്റ് ക്ഷാമം പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കൂടാതെ തിരക്ക് വർധിച്ചാൽ ആഴ്‌ചയിലെ മൂന്ന് സർവീസുകൾ 5 ആക്കി ഉയർത്താനും സാധ്യതയുണ്ട്.

കൊ​ച്ചി​യി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.10ന് ​പു​റ​പ്പെ​ടുന്ന വിമാനം യുഎഇ സമയം രാ​ത്രി 10.40നായിരിക്കും അബുദാബിയിലെത്തുന്നത്. തിരികെയുള്ള സർവീസ് യുഎഇ സമയം രാത്രി 11.40ന് പുറപ്പെട്ട് ഇന്ത്യൻ സമയം 5.15ന് കൊച്ചിയിൽ എത്തിച്ചേരും. നിലവിൽ  ദുബായിൽ നിന്നും അബുദാബിയിൽ നിന്നും കേരളത്തിൽ കണ്ണൂരിലേക്കാണ് ഗോ എയർ സർവീസ് നടത്തുന്നത്.

Read also: നീലേശ്വരത്ത് വ്യാപക അക്രമം; കെ കരുണാകരൻ സ്‌മൃതി സ്‌തൂപം അടിച്ചു തകർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE