വിമാന താവളത്തിന് പുറത്തെത്തിച്ച സ്വർണം ടോൾ ബൂത്തിന് സമീപം പിടികൂടി

By Team Member, Malabar News
karipur
Ajwa Travels

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ പുറത്തെത്തിച്ച 22 ലക്ഷം രൂപയുടെ സ്വർണം ടോൾ ബൂത്തിന് സമീപത്തായി പ്രിവന്റീവ് കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നു കരിപ്പൂരിലെത്തിയ മലപ്പുറം തെന്നല സ്വദേശി ഉസൈദിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 480.79 ഗ്രാം സ്വർണം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ കണ്ടെടുത്തു.

പരിശോധനകൾ പൂർത്തിയാക്കി വിമാത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ ഉസൈദ് മറ്റ് രണ്ട് പേർക്കൊപ്പം കാറിൽ പോകുമ്പോഴാണ് ടോൾ ബൂത്തിന് സമീപത്ത് വച്ച് കസ്‌റ്റംസ്‌ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പ്രിവന്റീവ് സംഘം പരിശോധനക്ക് എത്തിയത്. 3 പേരെയും അധികൃതർ കസ്‌റ്റഡിയിലെടുത്തു.

കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർ കെവി രാജന്റെ നിർദേശ പ്രകാരം സൂപ്രണ്ടുമാരായ സി സുരേഷ് ബാബു, കെകെ പ്രവീൺകുമാർ, കെ പ്രേംജിത്, സന്തോഷ് ജോൺ, ഇൻസ്‌പെക്‌ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, സി ജയദീപ്, ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ എം സന്തോഷ് കുമാർ, ഇവി മോഹനൻ എന്നിവരടങ്ങുന്ന കസ്‌റ്റംസ്‌ സംഘമാണ് പരിശോധന നടത്തി സ്വർണം പിടികൂടിയത്.

Read also : ടിക്കറ്റ് റീബുക്കിങ്‌ സമയം നീട്ടി; എമിറേറ്റ്‌സ് യാത്രക്കാർക്ക് ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE