ടിക്കറ്റ് റീബുക്കിങ്‌ സമയം നീട്ടി; എമിറേറ്റ്‌സ് യാത്രക്കാർക്ക് ആശ്വാസം

By News Desk, Malabar News
Ajwa Travels

അബുദാബി: കോവിഡിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീബുക്കിങ്ങിന് അനുവദിച്ച സമയ പരിധി എമിറേറ്റ്‌സ്‌ എയർലൈൻസ് നീട്ടി. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷത്തെ അധിക സമയം അനുവദിക്കാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം.

ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക് ഏറെ ആശ്വാസമായി റീബുക്കിങ് നയമാണ് കമ്പനി പ്രഖ്യാപിച്ചത്. 2020 സെപ്റ്റംബർ 30ന് മുൻപ് ടിക്കറ്റെടുത്തവർക്ക് 36 മാസം അഥവാ മൂന്ന് വർഷമാണ് റീബുക്കിങിന് സമയം അനുവദിച്ചത്. ഇവരുടെ യാത്രാ തീയതി ടിക്കറ്റിൽ 2021 ഡിസംബറിന് മുമ്പായിരിക്കണം എന്ന നിബന്ധനയുണ്ട്.

അതേസമയം, 2020 ഒക്‌ടോബർ ഒന്നിന് ശേഷം ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക് 24 മാസം അഥവാ രണ്ടുവർഷം ഈ ടിക്കറ്റ് ഉപയോഗപ്പെടുത്താൻ സമയം നൽകും. ടിക്കറ്റ് റീ ഇഷ്യൂ ചെയ്യാനുള്ള ഫീസിൽ ഇളവും നൽകുന്നുണ്ട്.

എമിറേറ്റ്‌സ് നൽകിയ ട്രാവൽ വൗച്ചറുകൾ, ഭാഗികമായി മാത്രം നടന്ന യാത്രയുടെ ടിക്കറ്റുകൾ എന്നിവ സൗജന്യമായി റീഫണ്ട് ചെയ്യാവുന്നതാണ്. എയർലൈൻസിൽ നിന്നോ എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ നിന്നോ നേരിട്ട് ടിക്കറ്റ് എടുത്തവർക്ക് സമയം നീട്ടികിട്ടാൻ പ്രത്യേകം ബന്ധപ്പെടേണ്ടതില്ല. എന്നാൽ, ട്രാവൽ ഏജൻസികളിൽ നിന്ന് ടിക്കറ്റ് എടുത്തവർ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഏജന്റുമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Also Read: കോവിഡ് കാലത്തെ വിമാനയാത്രാ മുടക്കം; യാത്രാക്കൂലി ഉടൻ മടക്കി നൽകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE