കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില പവന് 120 രൂപ കൂടി 33,920 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായി. നാലുദിവസം 33,800 രൂപ നിലവാരത്തിലായിരുന്നു വില ഉണ്ടായിരുന്നത്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില ഇപ്പോൾ. ആഗോള വിപണിയിൽ ഔൺസിന് 0.3 ശതമാനം ഉയർന്ന് 1,733.31 ഡോളർ നിലവാരത്തിലെത്തി.
ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണം നേട്ടമാക്കിയത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.35 ശതമാനം ഉയർന്ന് 45,503 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.
Read Also: കാര്‍ത്തിക്കുവേണ്ടി ഗാനമാലപിച്ച് ചിമ്പു; ‘സുല്‍ത്താനി’ലെ പ്രണയ ഗാനമിതാ