കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ആശ്വാസം. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരുപവൻ സ്വർണവില ഇന്ന് 56,560 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു. വില 7070 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഒരാഴ്‌ചക്കിടെ പവന് 1720 രൂപയും ഗ്രാമിന് 215 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ താഴ്ന്ന് 5840 രൂപയായി. വെള്ളിക്കും ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് വില 95 രൂപയിലെത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശയിനം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര സ്വർണവില ഔൺസിന് 2650 ഡോളർ നിലവാരത്തിൽ നിന്ന് ഒരുവേള 2586 ഡോളറിലേക്ക് വീഴുകയും പിന്നീട് 2612 ഡോളറിലേക്ക് കയറുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില ഇടിഞ്ഞത്.
മൂന്ന് ശതമാനമാണ് സ്വർണത്തിന് ജിഎസ്‌ടി. പണിക്കൂലി ഓരോ ജ്വല്ലറിയിലെ ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് മൂന്ന് മുതൽ 30 ശതമാനം വരെയൊക്കെയാകാം. സ്വർണാഭരണത്തിന് 53.10 രൂപ ഹോൾമാർക്ക് ചാർജുമുണ്ട്. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് 61,225 രൂപ നൽകണം. ഒരു ഗ്രാമിന് 7653 രൂപയും.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ