സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35,760 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്‌ചക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്‌റ്റിൽ 42000 രൂപയെന്ന റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ആഗോളവിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3 ശതമാനം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, കേരളത്തിൽ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 4,502 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 1 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവന് 36,016 രൂപയാണ് വില. കഴിഞ്ഞ ദിവസം 36,008 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 8 രൂപയുടെ വർധനവാണ് ഇന്ന് സംസ്‌ഥാനത്ത് ഉണ്ടായിരിക്കുന്നത്.
Also Read: വിജിലൻസിന്റെ കൂട്ടപ്പരിശോധന; മുഖ്യമന്ത്രിക്ക് അറിയില്ല; എല്ലാം ഉപദേഷ്‌ടാവിന്റെ അറിവോടെ