കേറി കേറി ഇതെങ്ങോട്ടാ! സ്വർണവില 53,000 കടന്നു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,760 രൂപയിലെത്തി.

By Trainee Reporter, Malabar News
gold price increase Kerala
Rep. Image
Ajwa Travels

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണത്തിന്റെ വിപണിനിരക്ക് 53,000ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,760 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 6720 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5620 രൂപയാണ്.

ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ നിലവിൽ 58,500 രൂപക്ക് അടുത്ത് നൽകണം. മിഡിൽ ഈസ്‌റ്റിലെ സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണത്തിലുള്ള നിക്ഷേപങ്ങൾ വർധിക്കുകയാണ്. വർധിച്ചുവരുന്ന ഭൗമരാഷ്‌ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.

കഴിഞ്ഞ മാസം 29നാണ് ആദ്യമായി സ്വർണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് വില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവിലയാണ് ഈ മാസം മൂന്നാം തീയതി മുതൽ വീണ്ടും ഉയരാൻ തുടങ്ങിയത്. പത്ത് ദിവസത്തിനിടെ 3000 രൂപയിലധികമാണ് വർധിച്ചത്.

Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE