കൊച്ചി: അഞ്ച് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ വര്‍ധിച്ച് വില 35,240 രൂപയിലെത്തി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനമുണ്ടായ ശേഷം ആദ്യമായാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്.
ഗ്രാമിന് 4,405 രൂപയാണ് ഇന്നത്തെ വില. 30 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഇറക്കുമതി തീരുവ കുറച്ച ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയത്.
വെള്ളിയാഴ്‌ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4,475 രൂപയും പവന് 35,000 രൂപയും ആയിരുന്നു ഇന്നലെ ഉണ്ടായിരുന്നത്.
2020 ജൂൺ 20ന് 35,400ൽ എത്തിയ സ്വർണവില പിന്നീട് തുടർച്ചയായി താഴോട്ട് പതിക്കുക ആയിരുന്നു. അതിനിടെ ഓഗസ്‌റ്റിൽ 42,000 എന്ന നിലയിലേക്ക് ഉയർന്നെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വലിയ ചാഞ്ചാട്ടമാണ് വിലയിൽ ഉണ്ടായത്.
Read Also: 29 ലക്ഷം രൂപയുടെ തട്ടിപ്പ്; സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്‌തു