കൊച്ചി: പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്‌തത്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് പണം വാങ്ങിയെന്നാണ് പരാതി.
2016 മുതൽ കൊച്ചിയിലെ വിവിധ വസ്‌ത്ര-വ്യാപാര സ്‌ഥാപനങ്ങളുടെ ഉൽഘാടനങ്ങളിൽ പങ്കെടുക്കാം എന്ന് വാഗ്‌ദാനം നൽകി 12 തവണയായി പരാതിക്കാരന്റെ കയ്യിൽ നിന്ന് 29 ലക്ഷം രൂപ സണ്ണി ലിയോൺ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
സണ്ണി ലിയോൺ ഇപ്പോൾ അവധിക്കാലം ആഘോഷിക്കാനായി കേരളത്തിലാണുള്ളത്. തിരുവനന്തപുരം പൂവാറിൽ എത്തിയാണ് സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തത്.പണം വാങ്ങിയെന്ന കാര്യം നടി സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഉൽഘാടനത്തിൽ പങ്കെടുക്കാത്തത് സംഘാടകരുടെ പിഴവ് മൂലമാണെന്നാണ് ഇവർ പറയുന്നത്. കേസിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
Also Read: കത്വ കേസ് രാഷ്‌ട്രീയ വിവാദമാക്കരുത്; അഭിഭാഷകൻ