കരിപ്പൂരില്‍ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണ്ണവേട്ട; 5 പേര്‍ അറസ്‌റ്റില്‍

By Team Member, Malabar News
Malabarnews_gold smuggling
Representational image
Ajwa Travels

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിവിധ ആളുകളില്‍ നിന്നായി വന്‍ സ്വര്‍ണ്ണവേട്ട. അഞ്ച് കേസുകളില്‍ നിന്നായി 3 കിലോ 664 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ഏകദേശം മൂന്നരക്കോടിയില്‍ അധികം രൂപ വില വരുന്ന സ്വര്‍ണ്ണമാണിത്.

ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശിനി ആയിഷയില്‍ നിന്നും 370 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. കൂടാതെ ദുബായില്‍ നിന്ന് തന്നെ വന്ന സ്‌പൈസ്‌ ജെറ്റ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശികളായ സാലി, അനസ് എന്നിവരില്‍ നിന്നും യഥാക്രമം 707.10 ഗ്രാം സ്വര്‍ണ്ണവും 960.8 ഗ്രാം സ്വര്‍ണ്ണവും കണ്ടെടുത്തു. ഒപ്പം തന്നെ കാസര്‍ഗോഡ് സ്വദേശിയായ അന്‍വറില്‍ നിന്നും 601 ഗ്രാം സ്വര്‍ണ്ണവും, കടലുണ്ടി സ്വദേശിയായ ഷിബുലാലില്‍ നിന്നും 1025 ഗ്രാം സ്വര്‍ണ്ണവും കണ്ടെത്തി. സ്വര്‍ണ്ണം കടത്തിയ 5 പേരെയും കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Read also : ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; 14 പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE