ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; 14 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Representational image
Ajwa Travels

പുന്നയൂർക്കുളം: തൃശൂർ ആറ്റുപുറത്ത് ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഉൾപ്പെടെ 14 പേർക്ക് പരിക്ക്. ആറ്റുപുറം തോട്ടേക്കാടൻ ബക്കർ (66), മൂപ്പടയിൽ ഫൈസലിന്റെ ഭാര്യ ജസ്‌ന (28), യുഡിഎഫ് സ്‌ഥാനാർഥി ഷൗക്കിൻ, ഇവരുടെ ഭർത്താവ് ഷക്കീർ, റാഷിദ്, ബക്കറിന്റെ മക്കളായ നൗഫൽ, നജ്‌മൽ എന്നിവർക്കും എൽഡിഎഫ് പ്രവർത്തകരായ മനാഫ് നരിയമ്പുള്ളി (35), ഫാസിം മുക്കണ്ടത്ത് (28), അഫ്‌സൽ കൂളിയാട്ടയിൽ (35), ഷമീർ തറയിൽ (38), മുഹമ്മദലി പെരുവഴിപ്പുറത്ത് (55), ഫെമിന പെരുവഴിപുറത്ത് (46), ലത്തീഫ് അയിനിക്കലയിൽ (48) എന്നിവർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്.

9ആം വാർഡിലെ എൽഡിഎഫ് ആഹ്‌ളാദ പ്രകടനത്തിന് ഉണ്ടായിരുന്നവർ എതിർ സ്‌ഥാനാർഥി ഉണ്ടായിരുന്ന വീടിന് മുന്നിൽ പടക്കം പൊട്ടിച്ചെന്നും വീട്ടുവളപ്പിലേക്ക് പ്രവേശിച്ചുവെന്നുമുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പട്ടികയും കല്ലുമൊക്കെയായാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.

Read also: യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE