കൊച്ചി: ഷോപ്പിംഗ് മാളിൽ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കളമശ്ശേരി പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളുടെ പകർപ്പ് എത്രയും വേഗം ഹാജരാക്കണമെന്ന് പോലീസിന് നിർദേശം നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.
കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് രണ്ടുപേർ തന്നെ പിന്തുടർന്ന് ശരീരത്തിൽ സ്‌പർശിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്ന് സമൂഹ മധ്യമങ്ങളിലൂടെയാണ് നടി വെളിപ്പെടുത്തിയത്. വ്യാഴാഴ്‌ച വൈകിട്ട് കുടുംബത്തോടൊപ്പം ഷോപ്പിങ്ങിന് പോയപ്പോഴായിരുന്നു ദുരനുഭവം. രാത്രിയാണ് ഇതുസംബന്ധിച്ച് നടി ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ഇട്ടത്.
പൊതുസ്‌ഥലങ്ങളിൽ ആളുകളോട് ഈ രീതിയിൽ പെരുമാറുന്നവരുടെ മുഖത്ത് അടിക്കേണ്ടതാണ്, നടി പ്രതികരിച്ചു. എന്നാൽ സംഭവത്തിന്റെ ഷോക്കിൽ വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ പ്രതികരിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും നടി വ്യക്‌തമാക്കി.
Read also: അധ്യക്ഷന് ഏകാധിപത്യ പ്രവണത; ബിജെപി കോര്‍കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം