സ്വർണക്കടത്ത് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Staff Reporter, Malabar News
ISRO spy case- defendants' anticipatory bail postponed
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ 10 പ്രതികൾക്ക് വിചാരണകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ വസ്‌തുതകൾ പരിശോധിക്കാതെയാണ് ഇവർക്ക് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതെന്ന് എൻഐഎ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണക്കടത്തിനായി ഇടനിലക്കാരായി പ്രവര്‍ത്തിച്ച സെയ്‌ദലവി, മുഹമ്മദ് അന്‍വര്‍, ജിഫ്‌സല്‍ എന്നിവരടക്കമുള്ള പത്ത് പ്രതികള്‍ക്ക് കൊച്ചിയിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ മുഹമ്മദ് ഷാഫിയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഇയാൾ ഹൈക്കോടതിയിൽ നൽകിയ അപ്പീലും കോടതിയുടെ പരിഗണയിലാണ്.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; അന്തര്‍ സംസ്‌ഥാന യാത്രക്കാരുടെ ക്വാറന്റെയ്ൻ ഒഴിവാക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE