തദ്ദേശ തിരഞ്ഞെടുപ്പ്; അന്തര്‍ സംസ്‌ഥാന യാത്രക്കാരുടെ ക്വാറന്റെയ്ൻ ഒഴിവാക്കിയേക്കും

By News Desk, Malabar News
covid_ ban in kannur_Malabar news
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ എത്തുന്നവരെ കണക്കിലെടുത്ത് മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് എത്തുന്നവര്‍ക്കു ക്വാറന്റെയ്ൻ ഒഴിവാക്കിയേക്കും. വോട്ട് ചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റെയ്നില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നത്.

National News: കോവിഡ് 19; എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

മറ്റു പല സംസ്ഥാനങ്ങളും സംസ്‌ഥാനാന്തര യാത്രക്കുള്ള നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കേരളം 7 ദിവസത്തെ ക്വാറന്റെയ്നും അതിനുശേഷം രോഗ പരിശോധനയും നിര്‍ബന്ധമായി തുടരുകയായിരുന്നു. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ബിസിനസ് യാത്രകള്‍ക്കും ക്വാറന്റെയ്ൻ ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റെയ്നും പരിശോധനയുമെന്ന നിബന്ധന മാറ്റമില്ലാതെ തുടരം. പരിശോധനയില്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റെയ്ൻ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE