സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി

By Staff Reporter, Malabar News
malabarnews-swapna-suresh-PS-sarith
Swapna Suresh, PS Sarith
Ajwa Travels

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി. ഇരുവരും ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ട പ്രകാരമാണ് രഹസ്യമൊഴി എടുത്തത്. മൊഴിയിൽ പല ഉന്നതരുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ട് എന്നാണ് സൂചനകൾ.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കൂടാതെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടുവെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇരുവരുടെയും മൊഴികളിലും ഇതിനെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ഗൗരവകരമായ ഇടപെടല്‍ കള്ളക്കടത്തില്‍ ഇവര്‍ നടത്തിയെന്ന് സ്വപ്‌നയും സരിത്തും കസ്‌റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരണമെന്ന് കോടതി പറഞ്ഞിരുന്നു. ഗുരുതരമെന്ന് കോടതി നിരീക്ഷിച്ച അതേ മൊഴി തന്നെ മജിസ്ട്രേറ്റിന് മുന്നിലും 164 സ്‌റ്റേറ്റ്മെന്റായി സ്വപ്‌നയും സരിത്തും നല്‍കിയെന്നാണ് വിവരം. അന്വേഷണം കോടതിയുടെ നിരീക്ഷണത്തിൽ ആയതിനാൽ കസ്‌റ്റംസിന് മേൽ സമ്മർദ്ദം ഏറുകയാണ്.

കേസിലെ മുഖ്യപ്രതികളുടെ രഹസ്യമൊഴി കൂടി കോടതിക്ക് മുൻപിൽ എത്തിയതോടെ കസ്‌റ്റംസ്‌ അന്വേഷണം കൂടുതൽ ഊർജിതമാകും. പ്രതികള്‍ നല്‍കിയ മൊഴിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവര്‍ വരും ദിവസങ്ങളില്‍ കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്‌ഥാനത്ത് ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും. ശിവശങ്കറിനെക്കാൾ ഉന്നതരായ വ്യക്‌തികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകളുണ്ട്.

Read Also: പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങള്‍; വ്യത്യസ്‌ത തുകകള്‍ നഷ്‌ട പരിഹാരമായി നല്‍കിയതില്‍ അപാകതയില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE