സ്വർണക്കടത്ത് കേസ്; പ്രതിഷേധവുമായി യുഡിഎഫ്- സെക്രട്ടറിയേറ്റ് മാർച്ച് രണ്ടിന്

By Trainee Reporter, Malabar News
Gold smuggling case
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി യുഡിഎഫ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് ശക്‌തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലിൽ മാർച്ച് നടത്തും.

തുടർന്ന് ജൂലൈ 12ന് ജില്ലാ കളക്‌ട്രേറ്റുകളിലേക്കും യുഡിഎഫിന് മാർച്ച് സംഘടിപ്പിക്കും. മലപ്പുറത്ത് രാഹുൽ ഗാന്ധി എംപി പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാൽ നാലാം തീയതിയാണ് മാർച്ച്. ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും.

കണ്ണൂർ കളക്‌ട്രേറ്റ് മാർച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും  എറണാകുളത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൊല്ലത്ത് രമേശ് ചെന്നിത്തലയും ഉൽഘാടനം നിർവഹിക്കും. അതിനിടെ, സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെകുറിച്ചു സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിക്ക് ശേഷവും തുടരന്വേഷണം വൈകുന്നത് സംശയകരമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചിരുന്നു.

Most Read: എംപി ഓഫിസ് അക്രമം; അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE