കരിപ്പൂര്‍ വിമാനത്താവളത്തില്‍ 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

By News Desk, Malabar News
Malabarnews_gold scam
Representational image
Ajwa Travels

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്.

Malabar News: തകര്‍ന്ന റോഡുകള്‍ക്ക് പരിഹാരം; ബേപ്പൂരിലെ റോഡുകള്‍ നവീകരിക്കാന്‍ 1.6 കോടി

വസ്‌ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി അനൂപ്, കാസര്‍കോട് സ്വദേശികളായ മജീദ്, ഫൈസല്‍, ആരിഫ്, അബ്ബാസ് അറാഫത്ത് എന്നിവരില്‍ നിന്നാണ് ഒന്നരക്കിലോയിലേറെ സ്വര്‍ണം പിടികൂടിയത്. മറ്റ് രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന പതിനായിരം വിദേശ സിഗരറ്റുകളും കസ്‌റ്റംസ് പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE