ചരക്ക് വാഹന നികുതി; സംസ്‌ഥാനത്ത് കാലാവധി നീട്ടി നൽകിയതായി ഗതാഗത മന്ത്രി

By Team Member, Malabar News
goods Vehicle Tax
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടിയതായി വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 2021 ജൂലൈ 1 മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടക്കുന്നതിനുള്ള കാലാവധിയാണ് നീട്ടിയത്. ഇത് പ്രകാരം സെപ്റ്റംബർ 30ആം തീയതി വരെ സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാൻ സമയം ഉണ്ടായിരിക്കും.

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ചരക്ക് വാഹന ഉടമകളും ഈ മേഖലയിലെ ജീവനക്കാരും പ്രതിസന്ധി നേരിടുകയാണ്. അതിനാൽ തന്നെ ഇവർക്ക് കൃത്യ സമയത്ത് നികുതി അടക്കാൻ സാധിക്കാതെ വന്നിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ കാലാവധി നീട്ടാൻ തീരുമാനമായത്.

2021 ജൂലൈ 1 മുതൽ അടക്കേണ്ട നികുതിയുടെ കാലാവധി ജൂലൈ 31ആം തീയതി അവസാനിച്ചിരുന്നു. എന്നാൽ സംസ്‌ഥാനത്ത് ഒരു ലക്ഷത്തിലധികം ചരക്ക് വാഹന ഉടമകളാണ് ഇനിയും നികുതി അടക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇതിന്റെ പശ്‌ചാത്തലത്തിൽ നികുതി അടക്കാത്ത വാഹന ഉടമകൾക്ക് അധിക നികുതി അടക്കേണ്ട ബാധ്യത ഒഴിവായെന്നും മന്ത്രി വ്യക്‌തമാക്കി.

Read also : രാജ്യത്തിന്റെ ശബ്‌ദത്തിനെതിരെ കേന്ദ്രത്തിന്റെ ഉപകരണമാണ് പെഗാസസ്; രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE