ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം

By News Desk, Malabar News
Representational image
Ajwa Travels

ഡെൽഹി: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആർപിഎഫ് ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. നേരത്തെ ജമ്മു കശ്‌മീരിലെ സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

നിയന്ത്രണ രേഖ കടന്നാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്‌ച രാത്രിയിലാണ് ബരിബ്രഹ്‌മണ, ചിലാഡ്യ, ഗാഗ്‌വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്. ഏതാനും ആഴ്‌ചകളായി ജമ്മു കശ്‌മീരിലെ വിവിധ മേഖലകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിടുകയും ചെയ്‌തിരുന്നു.

രണ്ടാഴ്‌ചയ്‌ക്ക്‌ മുന്‍പ് സാംബ ജില്ലയിലും ജമ്മുവിലുമായി നാലിടങ്ങളില്‍ സംശയാസ്‌പദമായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഗ്രനേഡ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Also Read: മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE