പ്രവാസി സംരംഭകർക്ക് മികച്ച അവസരം; 100 ശതമാനം ഉടമസ്‌ഥതയിൽ വ്യവസായ സ്‌ഥാപനം തുടങ്ങാം

By Desk Reporter, Malabar News
Great opportunity for expat entrepreneurs; You can start a business in the UAE with 100% ownership
Ajwa Travels

ദുബായ്: പ്രവാസി സംരംഭകർക്ക് യുഎഇയിൽ 100 ശതമാനം ഉടമസ്‌ഥതയിൽ വ്യവസായ സ്‌ഥാപനം തുടങ്ങാനുള്ള നിയമം പ്രാബല്യത്തിൽ. ഫ്രീ സോൺ മേഖലക്ക് പുറത്തുള്ള കമ്പനികളിൽ സ്വദേശിക്കാകണം 51 ശതമാനം ഓഹരി എന്ന ചട്ടം പാടേ മാറ്റിയാണ് പുതിയ നിയമം.

അപേക്ഷ നൽകി 5 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും. നിലവിലുള്ള കമ്പനികളും 100 ശതമാനം സ്വന്തം ഉടമസ്‌ഥതയിലാക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മലയാളികൾ.

സേവന മേഖല-52, വ്യവസായം-51, കാർഷികം-19 എന്നിങ്ങനെ 122 മേഖലകളിൽ കമ്പനി തുടങ്ങാം. 4 കോടി രൂപ മുതൽ 199 കോടിയോളം വരെ ഒരോ മേഖലക്കും ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധിയുണ്ട്. യുഎഇ സ്വദേശികൾക്കു തൊഴിൽ നൽകണം എന്നല്ലാതെ എത്ര ശതമാനം പേരെ കമ്പനിയിൽ ഉൾപ്പെടുത്തണം എന്നു നിയമം നിഷ്‌കർഷിക്കുന്നില്ല.

അതേസമയം, എണ്ണ, പ്രകൃതി വാതകം, ഗതാഗതം, വൈദ്യുതി, ശുദ്ധജലവിതരണം, പോലീസ്, പ്രതിരോധം തുടങ്ങി ഇരുപതോളം മേഖലകളിൽ പൂർണ വിദേശ നിക്ഷേപം അനുവദിക്കില്ല. 2018ൽ പ്രഖ്യാപിച്ച നിയമം, വിവിധ കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

Kerala News:  പ്രവാസി ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE