പ്രവാസി ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി

By Desk Reporter, Malabar News
The budget allocation for NRI welfare schemes has been increased to `170 crore
Representational Image
Ajwa Travels

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി.

തൊഴിൽ നഷ്‌ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്‌പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

കോവിഡിന്റെ വരവോടുകൂടി ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തി. ഇതിൽ ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്‌ടമായ അവസ്‌ഥയാണ്‌ ഉള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്‌തരാക്കാനുമുള്ള പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ളോയ്‌മെന്റ് സ്‌കീം. പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്‌ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്‌പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നൽകുന്നതിനാണ് 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയത്.

Also Read:  ഇത്രമാത്രം ആക്രമിക്കപ്പെട്ട ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE