ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്‌ഥാനത്ത് വീണ്ടും പോസ്‌റ്ററുകൾ

By Desk Reporter, Malabar News
Posters-again-at-KPCC-headquarters
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്തെ കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം വീണ്ടും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡണ്ട് ആകണമെന്നും ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ എംഎല്‍എ ക്വാട്ടേഴ്‌സിന് മുന്‍വശത്തും കൂറ്റന്‍ ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ഇന്ദിരാ ഭവന് മുന്നിൽ വച്ച പോസ്‌റ്ററുകളിൽ ആണ് ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന ആവശ്യമുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്ക് എതിരെ പരക്കെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. തൃശൂരില്‍ കെ മുരളീധരനെ പിന്തുണച്ചും കൊല്ലത്ത് ബിന്ദു കൃഷ്‌ണക്ക് എതിരെയും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തിയായിരുന്നു പോസ്‌റ്ററുകൾ.

Also Read:  അനീഷിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു, തെളിവെടുപ്പ് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE