വളര്‍ച്ചാ നിരക്ക് താഴേക്ക്, കടബാധ്യത കൂടി, ടൂറിസം തകര്‍ന്നു; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്

By Staff Reporter, Malabar News
thomas isaac
തോമസ് ഐസക്
Ajwa Travels

തിരുവനന്തപുരം: കോവിഡും മറ്റ് പ്രകൃതി ദുരന്തങ്ങളും ആഘാതമേല്‍പ്പിച്ച 2020ല്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് റിപ്പോര്‍ട്. മുന്‍വര്‍ഷത്തെ 6.49ല്‍ നിന്ന് 3.45 ആയാണ് വളര്‍ച്ച നിരക്ക് താഴ്ന്നത്. നിയമസഭയില്‍ വെച്ച സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.

സംസ്‌ഥാനത്ത് കടബാധ്യതയും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നത്. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ എന്നിവയും വര്‍ധിച്ചു. സംസ്‌ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായാണ് ഉയര്‍ന്നത്. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91 ശതമാനമാണ്. തൊഴിലില്ലായ്‌മ നിരക്ക് ഒന്‍പത് ശതമാനമാണെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടൂറിസം മേഖലക്ക് വന്‍തിരിച്ചടിയാണ് സംസ്‌ഥാനത്ത് നേരിട്ടതെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്‌തമാണ്. 2020ലെ ഒന്‍പതു മാസത്തിനിടെ 25000 കോടിയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങള്‍ പ്രതികൂലമായി ബാധിച്ചു. റവന്യു വരുമാനത്തില്‍ 2629 കോടിയുടെ കുറവുണ്ട്. കാര്‍ഷിക മേഖല വളര്‍ച്ച നെഗറ്റീവായി (6.62%) തുടരുന്നു. കേന്ദ്ര നികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതത്തിലും കുറവ് വന്നു. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി.

Read Also: പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE