പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31ന്

By Staff Reporter, Malabar News
polio vaccination
Ajwa Travels

ന്യൂഡെല്‍ഹി: അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന-നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നല്‍കാനുള്ള ദിവസം മാറ്റിവെച്ചത്. നേരത്തെ ജനുവരി 16നായിരുന്നു തുള്ളിമരുന്ന് നല്‍കുവാന്‍ തീരുമാനിച്ചിരുന്നത്.

രാജ്യമെമ്പാടും ജനുവരി 16ന് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്‌ചാത്തലത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്‌ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനക്ക് പിന്നാലെയാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെക്കാന്‍ തീരുമാനമായതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്‌സിന്‍ വിതരണ പ്രക്രിയക്കാണ് ശനിയാഴ്‌ച രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കോവിഡ് മുന്നണിപ്പോരാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സെറം ഇന്‍സ്‍റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.

Read Also: രസം കുടിച്ചാല്‍ കോറോണയെ പ്രതിരോധിക്കാം; തമിഴ്‌നാട് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE