രസം കുടിച്ചാല്‍ കോറോണയെ പ്രതിരോധിക്കാം; തമിഴ്‌നാട് മന്ത്രി

By Syndicated , Malabar News
tamil-minister-rajendra-balaji
Ajwa Travels

ചെന്നൈ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍  രസം കുടിച്ചാല്‍ മതിയെന്ന്  തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി. ”നിങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ളാസോ ഒരു ഗ്ളാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും. ഞാന്‍ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല” – രാജേന്ദ്ര ബാലാജി പറഞ്ഞു.

കോവിഡിനെ  പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതിന്  സര്‍ക്കാരിനെ പ്രശംസിച്ച ബാലാജി കോവിഡിനെ നേരിടാന്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ ഭക്ഷണരീതി സഹായിക്കുന്നുവെന്നും പറഞ്ഞു.

മറ്റ് പ്രദേശങ്ങളെ വച്ച്  താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ കോവിഡ്  മൂലമുള്ള  മരണ നിരക്ക് കുറവാണ്.  കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രത്യേകതയാണ് കാരണം.  മഞ്ഞള്‍ വെള്ളം ഉപയോഗിച്ച് കുളിക്കുന്നതും ഇഞ്ചിയും കുരുമുളകും മറ്റ് സുഗന്ധവ്യഞ്‌ജനങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും കോവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു; മന്ത്രി പറഞ്ഞു.

Read also: കോവിഡ് വാക്‌സിൻ; പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ബാധ്യത നിർമാണ കമ്പനികൾക്കെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE