തൃശൂർ: ഗുരുവായൂർ ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയായിരുന്നു അന്ത്യം. ശ്വാസ തടസവും രക്‌തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. മരണസമയത്ത് കോവിഡ് നെഗറ്റീവായിരുന്നു.
2013 ഡിസംബർ 26ന് ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്നാണ് ചേന്നാസ് മനയിലെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്‌ഥാനമേറ്റത്. 2014 ഫെബ്രുവരി 20ന് ശ്രീലകത്തുകയറി ആദ്യപൂജ നിർവഹിച്ചു. 2021 സെപ്‌റ്റംബർ 30ന് രാത്രി നടന്ന മേൽശാന്തിമാറ്റ ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
Read Also: മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു